മാവേലി വരും വഴിയെ...

പൊന്നോണം സെപ്റ്റംബര്‍ 12-ആം തിയതി വെള്ളിയാഴിച്ചയാണെങ്കിലുംമുംബയില്‍ ഓണമാഘോഷങ്ങള്‍ നടക്കുന്നത് ഓണമാസത്തിലെ അവധി ദിവസങ്ങളിലാണ്. ഇനിയങ്ങോട്ട് ഡിസംബര്‍ ആവുവോളം മുംബയില്‍ ഓണമാഘോങ്ങളുടെ അവധിദിനങ്ങളാവും.

ഇന്നലെ (സെപ്റ്റംബര്‍ 07) മലയാള മനോരമയും അക്ബര്‍ ട്രാവത്സും ചേര്‍ന്ന് നടത്തിയ പൂക്കളമത്സരത്തോടെ മുംബയിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതായി പറയാം. 26 ടീമുകള്‍ പങ്കെടുത്ത കടുത്ത വാശിയേറിയ പൂക്കളമത്സരത്തില്‍ കേരള കാത്തലിക് അസോസിയേഷന്‍, വിക്രോളി യൂണിറ്റിന്റെ ബാനറില്‍ ഞങ്ങളും പങ്കെടുത്തു. ഒപ്പം ഒത്തിരി സന്തോഷത്തോടെ അറിയിക്കട്ടെ... ഞങ്ങള്‍ക്ക് രണ്ടാം സമ്മാനവും കിട്ടി. ഒന്നാം സമ്മനം ന്യുക്ലിയര്‍ പവര്‍ കോര്‍പൊറേഷന്‍ ന്യൂ ബോംബെ കരസ്ഥമാക്കി.

അതിനൊപ്പം ഞങ്ങള്‍ അഘോഷമായൊരു പുലികളിയും നടത്തി. അഞ്ച് പുലികളും ഒരു വേട്ടക്കാരനും രണ്ട് കൊട്ടുകാരുമായി വേഷപ്പകര്‍ച്ച ചാര്‍ത്തി അരമണിക്കൂറിലധികം അരങ്ങ് തകര്‍ത്താടിയത് മുംബയ് മലയാളികള്‍ക്ക് പുതിയ ഒരു അനുഭവമായിതീര്‍ന്നു എന്ന് അവര്‍ തന്നെ പറഞ്ഞപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിന് പകിട്ടേറി.

കുറച്ച് ചിത്രങ്ങള്‍ ഇവിടെ ചാര്‍ത്തുന്നു....

പൂക്കളമൊരുങ്ങുന്നു...

പൂക്കളം: അവസാന മിനുക്കി പണിയില്‍

പൂനിറച്ചാര്‍ത്ത്: ഒരു ദൂരക്കാഴ്ച്ച

രണ്ടാം സമ്മാനര്‍ഹമായ ഞങ്ങളൂടെ പൂക്കളം. ഓണസദ്യയെ പൂക്കള്‍ക്കൊണ്ട് ആവിഷ്കരിച്ച് ഒരു പുതിയ ആശയത്തിനുള്ള ശ്രമവിജയം.

ഒന്നാം സമ്മാനാര്‍ഹമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പൊറേഷന്‍ ന്യൂ ബോംബെയുടെ പൂക്കളം. നാളികേരത്തിന്റെ നാട്ടിലെ നാ‍ലുകാല്‍ ഓലപ്പുരയെ അനുസ്മരിപ്പിക്കുന്ന വിസ്മയപൂക്കളം.

പുലിക്കൊരുങ്ങുന്നു...

ഇത്തിരി പ്രാക്റ്റീസ്...

ഞങ്ങള്‍ (പുലികള്‍) റെഡി....

ഹാളിനു പിന്നിലൂടെ സദസിലേക്ക്...

സദസിനെ ആനന്ദനിര്‍വൃതി കൊള്ളിച്ച് പുലികള്‍...

ആര്‍ട്ടിസ്റ്റ് അമിതിനും ഞങ്ങടേ പൂച്ചേട്ടനും (വില്‍‌സണ്‍) ഒപ്പം.

ഫോട്ടോയ്ക്കായി....

മനോരമയില്‍ വന്നതനുസരിച്ചും... പിന്നെ പറയപ്പെടുന്നത് വച്ചും... കെ.സി.എ. വിക്രോളി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പുലികളി നടന്നതും പിന്നെ കെ.സി.എ. വിക്രോളി യൂണിറ്റിനാണ് പൂക്കളത്തിനു രണ്ടാം സമ്മാനം കിട്ടിയതും....!! എന്നാല്‍... സത്യത്തിനു നേരെ മുഖം മറക്കാതെ പറയട്ടെ.... ഈ വിജയം “മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടേതു കൂടിയാ‍യിരുന്നു. കാരണം... പുലികളി ഇത്ര ഭംഗിയായി അരമണീക്കൂറിലധികം നീണ്ട ഒരു പരിപാടിയായി നടത്തുവാനും, അതു വിജയിപ്പിക്കുവാനും സഹായിച്ചതും... കൂടാതെ പങ്കെടുത്തതും സാന്ത്വനമലയാളം കൂട്ടുകാരായിരുന്നു.

എനിക്കും മനുക്കുട്ടനും ചാണ്ടിച്ചനും അജേഷിനും അച്ചന്‍‌കുഞ്ഞേട്ടനും ഒപ്പം സാന്ത്വനമലയാളം കൂട്ടുക്കാര്‍ വിജിലിനും‍, രജീഷിനുമൊപ്പം അരുണ്‍ വേട്ടക്കാരന്റെ വേഷമണിയാന്‍ ഒരുങ്ങിയിരുന്നതാണെങ്കിലും അരുണിന് അവസാനസമയത്തുണ്ടായ ചില പ്രായോഗിക ബുദ്ധിമുട്ടുകളാല്‍ വേട്ടക്കാരനാവാന്‍ കഴിയാതെ വരുകയും.... എന്നാല്‍ അതേ സ്ഥാനത്തേക്ക് സാന്ത്വനമലയാളത്തിലെ തന്നെ കുഞ്ഞന്‍ എന്ന ഹരീഷ് രംഗപ്രവേശം ചെയ്തത് പുലികളിക്ക് പുതിയ ചരിത്രങ്ങള്‍ തീര്‍ത്തു. എന്നിരുന്നാലും... ഞാന്‍, ജോസ്മോന്‍ വാഴയില്‍‍, കെ.സി.എ. വിക്രോളി യൂണിറ്റിന്റെ ജോയിന്‍ സെക്രട്ടറി എന്ന നിലയില്‍ സാന്ത്വനത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. നിങ്ങളെല്ലാം ഇല്ലാതെ ഇതൊരു വിജയമാക്കാന്‍ കഴിയില്ലായിരുന്നു എന്നത് ഒരു തുറന്ന സത്യം തന്നെ. ബാഗ്ലൂരു നിന്നും മുംബയിലെ സാന്ത്വനമലയാളം കൂട്ടുകാരെ കാണാന്‍ വന്ന ഹരീഷിന്റെ വേട്ടക്കാരനിലേക്കുള്ള വേഷപ്പകര്‍ച്ചയും, പിന്നെ ഇവിടെ എനിക്കൊപ്പം ജോലി ചെയ്യാന്‍ എത്തിയ രജീഷ് എന്ന പുലി ഒരു അക്ഷരാര്‍ത്ഥത്തില്‍ പുലിയാവുകയും ഒപ്പം വിജിലും... പഴയ പുലിയായ എക്സ്പീരിയന്‍സ് ഉണ്ടെങ്കിലും... ഇത്തവണ സൂപര്‍ പുലിയാവുകയും... ഇതിനെല്ലാം സഹായിക്കാന്‍ ആദ്യാവസാനം നിലകൊണ്ട പൂച്ചയും... മനസു കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ഞങ്ങള്‍ക്കൊപ്പമായിരുന്ന സാന്ത്വനമലയാളം കൂട്ടുകാരും, ഇതിനെയെല്ലാം കൂട്ടിയോജിപ്പിച്ച സാന്ത്വന കൂട്ടായ്മയിലെ സ്നേഹത്തിന്റെ കാണാചരടും..!!!

നന്ദി... ഒരുപാട് നന്ദി...!!!

ഒപ്പം എല്ലാവര്‍ക്കും ഓണാശംസകള്‍...!!!

3 comments:

കനല്‍ said...

അഭിനന്ദനങ്ങള്‍!
രണ്ടാം സ്ഥാനം നേടിയ ടീമിനും.
പുലികളിയെ വിജയമാക്കിയ “പുലികള്‍ക്കും,”
സ്വാന്തനം കൂട്ടുകാര്‍ക്കും
ഇതൊക്കെ ഞങ്ങളില്‍ എത്തിച്ച വാഴയ്ക്കും

മാണിക്യം said...

പൂക്കളത്തിന്റെ നല്ല പടങ്ങള്‍ !
ഓണസദ്യയെ
പൂക്കള്‍ക്കൊണ്ട് ആവിഷ്കരിച്ച
ഒരു പുതിയ ആശയം വളരെ നന്നായി ..
കണ്‍‌മുന്നില്‍ കണ്ടതുപോലെയുള്ള
വിവരണങ്ങള്‍,അസ്സലായി!

വിജില്‍,
രജീഷ്, ഹരീഷ്,
വാഴ , പൂച്ചാ ,അരുണ്‍
!! അഭിനന്ദനങ്ങള്‍ !!

താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
ഒരു ഓണം കൂടി ....
സനേഹം മാണിക്യം

ശ്രീ said...

കൊള്ളാം. വിശദമായ വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി.

പൂക്കള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങള്‍...

ഒപ്പം ഓണാശംസകളും...