Skip to main content

Posts

Showing posts from September, 2008

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ...................................................
.................................. എല്ലാം നല്ലതിനെന്നു കരുതുക...!”

എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!!

ഇങ്ങനെയുമൊരു ഓണസമ്മാനം....

ഇത്തവണ ഓണം ഒരുപാട് പുതുമകളേകി കടന്നുപൊയ്ക്കോണ്ടിരിക്കുന്നു....! പുലികളിക്ക് കുറെ ഓര്‍ഡറുകളും കിട്ടിയിട്ടുണ്ട്...!!! അതിനിടയില്‍ ഞങ്ങളുടെ “സാന്ത്വനമലയാളം” തറവാടിന്റെ വക ഒരോണസമ്മാനവും...!!! മലയാളം ഒരു സാന്ത്വനം - ഓണപതിപ്പ് 2008....!!! നിങ്ങള്‍ വായിച്ചോ...?? ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യൂ..., വായിക്കൂ...!!

ഓണകഥകളും, ഓണകവിതകളും, ഓണപ്പാട്ടുകളും, ഓണത്തിന്റെ പഴയ ഓര്‍മ്മകളും, അങ്ങനെ എല്ലാമുള്ള ഒരു ഉഗ്രന്‍ ഓണസമ്മാനം...!!! വായിക്കണേ...!!!

മാവേലി വരും വഴിയെ...

പൊന്നോണം സെപ്റ്റംബര്‍ 12-ആം തിയതി വെള്ളിയാഴിച്ചയാണെങ്കിലുംമുംബയില്‍ ഓണമാഘോഷങ്ങള്‍ നടക്കുന്നത് ഓണമാസത്തിലെ അവധി ദിവസങ്ങളിലാണ്. ഇനിയങ്ങോട്ട് ഡിസംബര്‍ ആവുവോളം മുംബയില്‍ ഓണമാഘോങ്ങളുടെ അവധിദിനങ്ങളാവും.

ഇന്നലെ (സെപ്റ്റംബര്‍ 07) മലയാള മനോരമയും അക്ബര്‍ ട്രാവത്സും ചേര്‍ന്ന് നടത്തിയ പൂക്കളമത്സരത്തോടെ മുംബയിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതായി പറയാം. 26 ടീമുകള്‍ പങ്കെടുത്ത കടുത്ത വാശിയേറിയ പൂക്കളമത്സരത്തില്‍ കേരള കാത്തലിക് അസോസിയേഷന്‍, വിക്രോളി യൂണിറ്റിന്റെ ബാനറില്‍ ഞങ്ങളും പങ്കെടുത്തു. ഒപ്പം ഒത്തിരി സന്തോഷത്തോടെ അറിയിക്കട്ടെ... ഞങ്ങള്‍ക്ക് രണ്ടാം സമ്മാനവും കിട്ടി. ഒന്നാം സമ്മനം ന്യുക്ലിയര്‍ പവര്‍ കോര്‍പൊറേഷന്‍ ന്യൂ ബോംബെ കരസ്ഥമാക്കി.

അതിനൊപ്പം ഞങ്ങള്‍ അഘോഷമായൊരു പുലികളിയും നടത്തി. അഞ്ച് പുലികളും ഒരു വേട്ടക്കാരനും രണ്ട് കൊട്ടുകാരുമായി വേഷപ്പകര്‍ച്ച ചാര്‍ത്തി അരമണിക്കൂറിലധികം അരങ്ങ് തകര്‍ത്താടിയത് മുംബയ് മലയാളികള്‍ക്ക് പുതിയ ഒരു അനുഭവമായിതീര്‍ന്നു എന്ന് അവര്‍ തന്നെ പറഞ്ഞപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിന് പകിട്ടേറി.

കുറച്ച് ചിത്രങ്ങള്‍ ഇവിടെ ചാര്‍ത്തുന്നു....

പൂക്കളമൊരുങ്ങുന്നു... പൂക്കളം: അവസാന മിനുക്…