Skip to main content

Posts

കൊഴിഞ്ഞ ഇന്നലെകൾ...!!

അന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി, അവൾ ഭക്ഷണം വിളമ്പാൻ ഒരുങ്ങുകയായിരുന്നു. ഞാനവളുടെ കയിൽ പിടിച്ച് പറഞ്ഞു, “എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു“. അവൾ എന്റെ അടുത്ത് എന്താണ് കാര്യമെന്നറിയാനുള്ള ജിജ്ഞാസയോടേ ഇരുന്നു. ഞാൻ ശ്രദ്ധിച്ചു അവളുടെ കണ്ണുകളിൽ എന്തു കൊണ്ടോ ഒരു സങ്കടത്തിന്റെ നിഴലാട്ടം. എങ്ങനെ പറയണമെന്നറിയില്ലാ. പക്ഷെ അവളെന്റെ മനസ്സിലെന്താണെന്ന് അറിഞ്ഞെ മതിയാവൂ... “എനിക്ക് വിവാഹമോചനം വേണം.“ ഞാൻ എങ്ങനെയോ അവളോട് കാര്യം പറഞ്ഞു.

എന്റെ വക്കുകളിൽ നിശാര പ്രകടിപ്പിക്കാതെ അവൾ വളരെ ശാന്തമായി ചോദിച്ചു: “കാരണം...??” അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ. അതവളെ ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്തു. ചോറു വിളമ്പാൻ എടുത്ത സ്പൂൺ വലിച്ചെറിഞ്ഞു കൊണ്ട് അവൾ എന്നോട് ദേഷ്യത്തോടെ അലറി... “നിങ്ങളൊരു മനുഷ്യനേ അല്ലാ...!!“ അന്ന് രാത്രി പിന്നീട് ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ലാ. അവൾ കരയുകയായിരുന്നു. എനിക്കറിയാം, അവൾക്കറിയണം എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്നെങ്കിലും. പക്ഷെ എന്തു ചെയ്യാൻ, അവൾക്ക് മനസിലാവാനുതകുന്ന ഒരുത്തരവും എന്റെ കൈയിലില്ലാ. എങ്ങനെ പറയും എന്റെ ഹൃദയം നിന്റെ പക്കൽ നിന്നും…
Recent posts

“ദ ഗൈഡ്” - എ ഷോർട്ട് ഫിലിം

ഒരിക്കൽ കൂടി ഒരു ഷോർട്ട് ഫിലിൽ എടുക്കാൻ അവസരം ഒരുങ്ങി. കല്യാൺ എപ്പാർക്കി യൂത്ത്, വിക്രോളീയുടേതായി, 9 മിനിറ്റിന്റെ ദൈർഖ്യത്തിൽ ഞങ്ങൾ എടുത്ത ഈ സിനിമയിൽ ഞങ്ങളുടെ വിക്രോളി ഇടവകയിലെ പരമാവധി യുവജനങ്ങ്ക്കേയും പങ്കെടുപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു. കല്യാൺ രൂപത ഈ വർഷം ആതുരസേവനവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ട്, കല്യാൺ എപ്പാർക്കി യൂത്തിനു വേണ്ടിയാണ് ഈ സിനിമ എടുത്തത്. സോഷ്യൽ ഇൻ‌വോൾ‌വ്മെന്റ് ഇൻ ക്രിസ്ത്യൻ യൂത്ത് എന്ന ടോപിക്കിൽ ഞങ്ങൾ എടുത്ത ഈ ഷോർട്ട്ഫിലിം ഒരുപാട് അഭിനന്ദനങ്ങൾക്ക് അർഹമായി എന്നുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


ഇൻഫന്റ് ജീസസ് ചർച്ച് ബാനറിൽ, ഇടവക വികാരി, ഫാ. വിൻസന്റ് കണിമംഗലത്തുകാരൻ നിർമ്മാണം നിർവഹിച്ച്, നിർമ്മിക്കപ്പെട്ട ഈ ചെറുസിനിമയുടെ കഥ, തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്.

സിനിമ നിങ്ങൾക്കിവിടെ കാണാം.


എന്റെ ആദ്യസിനിമ.... (തിരക്കഥയോടൊപ്പം)

വര്‍ഷങ്ങള്‍ക്ക് മുന്‍പ്..., ഞാനന്ന് 5-ആം ക്ലാസ്സില്‍ പഠിക്കുന്നു....!! “നാന” സിനിമാ വാരികയില്‍ മഹാനടന്‍ മോഹന്‍‌ലാലിന്റെ അഡ്രസ്സ് കണ്ടപ്പോള്‍ തോന്നിയ പൊട്ടബുദ്ധിയേക്കുറിച്ച് ഓര്‍ത്ത് പിന്നീട് ഒരു പാട് ചിരിച്ചിട്ടുണ്ട്. അതിങ്ങനെ ആയിരുന്നു... ആയിടക്ക് കണ്ടു മറന്ന കുറെ സിനിമകളുടെ കഥകളെ കോര്‍ത്തിണക്കി ഒരു കഥയെഴുതി. അതില്‍ എനിക്കായ് ഒരു കഥാപാത്രത്തേയും ചേര്‍ത്ത് “നാന”യില്‍ കണ്ട മോഹന്‍ലാല്‍ അഡ്രസ്സിലേക്ക് അയക്കാന്‍ തയാറാക്കി വച്ചിരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ്... അമ്മ ആ കഥ കണ്ടു പിടിച്ചത്. അമ്മ അത് വായിച്ച് നടുങ്ങി. എന്തുകൊണ്ടോ... അതിനൊരു സപ്പോര്‍ട്ടും തന്നില്ലാ എന്നു മത്രമല്ലാ... അതിന്റെ പേരില്‍ കുറെ തല്ലും തന്നു. കൂടാതെ എന്റെ (ആദ്യ)സിനിമക്കുള്ള കഥ വലിച്ചു കീറി അടുപ്പിലിട്ടു. എനിക്കന്ന് വല്ലാണ്ട് സങ്കടം തോന്നി. എന്നാല്‍ പിന്നീട് വലുതായപ്പോള്‍... അക്കാര്യം ഓര്‍ത്ത് ചിരി വന്നിട്ടുണ്ട്.

എന്നാല്‍.... കാലം വഴിമാറിയത് എനിക്കായിട്ടായിരുന്നു. ഇന്ന് ഇതാ ഞാനെന്റെ ആദ്യസിനിമാ എന്ന സ്വപ്നത്തെ സാക്ഷാത്‌കരിച്ചിരിക്കുന്നു. “സാന്ത്വനതീരം” എന്ന് പേരിട്ട, 42 മിനിറ്റ് നീണ്ടൂ നില്‍ക്കുന്ന ഷോ…