Skip to main content

Posts

Showing posts from March, 2008

പെസഹായും, ദുഃഖവെള്ളിയും പിന്നെ ഈസ്റ്ററും....!!

അന്നൊക്കെ... ഈ ദിവസങ്ങള്‍ എനിക്ക് എന്തോ ദൈവീക നിറവിന്റെ ദിനങ്ങളായിരുന്നു. അന്‍പത് നോമ്പാരംഭിക്കുന്ന നാള്‍ മുതല്‍ എന്നും പള്ളിയില്‍ കുരിശിന്റെ വഴിക്ക് പോകും. അതില്‍ ഓരോ രൂപത്തിന്റേയും മുന്നില്‍ പോയി മുട്ടു കുത്തി പ്രാര്‍ത്ഥിക്കുന്ന അച്ചനൊപ്പം പോകുന്ന ചുരുക്കം ചിലരില്‍ കുട്ടിയായ ഞാനുമൊരാളായിരുന്നു. അന്നൊക്കെ അച്ചന്റെ ആ തിരുവസ്ത്രങ്ങളില്‍ ഒന്ന് തൊടുക എന്നത് എന്തോ ജീവിതാഭിലാഷത്തിന്റെ ഒരു ഭാഗം പോലെ ആയിരുന്നു...!! അള്‍ത്താരസംഘത്തിലെ പ്രധാനി എന്ന നിലയില്‍ ആ അഭിലാഷം എന്നും സാധിക്കുമായിരുന്ന ഒന്നായിരുന്നു. അക്കാലങ്ങളില്‍ പെസഹാവ്യാഴാഴിച്ച അച്ചന്‍ കാല്‍ കഴുകി മുത്തിയിരുന്നത് പലപ്പോഴും ഈ അള്‍ത്താരസംഘത്തിലെ 12 പേരുടെതായിരുന്നു. അതിനായി എന്തെല്ലാം ചെയ്യണമായിരുന്നുവെന്നോ...? കൂടുതല്‍ ദിവസം മുടങ്ങാതെ പള്ളിയില്‍ വരുന്ന 12 പേര്‍ക്ക് ആണ് ആ ചാന്‍സ് കിട്ടുക എന്ന കൊച്ചച്ചന്റെ ഉത്തരവോടെ എന്നും കുര്‍ബാനക്ക് ആള്‍ട്ടര്‍ ബോയ്സ് കൂടുതല്‍ പേര്‍ വരുമായിരുന്നു. എന്നാലും ഞാന്‍ തന്നെ എന്നും മുന്നില്‍ നിന്നു. അന്നൊക്കെ പലപ്പോഴും കപ്യാര്‍ ചെയ്യുന്നതും ഞാന്‍ തനിയെ ചെയാറുണ്ടായിരുന്നു... അങ്ങനെ ഇങ്ങനെ പെസഹാവ്യാഴാഴിച