അന്നൊക്കെ... ഈ ദിവസങ്ങള്‍ എനിക്ക് എന്തോ ദൈവീക നിറവിന്റെ ദിനങ്ങളായിരുന്നു. അന്‍പത് നോമ്പാരംഭിക്കുന്ന നാള്‍ മുതല്‍ എന്നും പള്ളിയില്‍ കുരിശിന്റെ വഴിക്ക് പോകും. അതില്‍ ഓരോ രൂപത്തിന്റേയും മുന്നില്‍ പോയി മുട്ടു കുത്തി പ്രാര്‍ത്ഥിക്കുന്ന അച്ചനൊപ്പം പോകുന്ന ചുരുക്കം ചിലരില്‍ കുട്ടിയായ ഞാനുമൊരാളായിരുന്നു. അന്നൊക്കെ അച്ചന്റെ ആ തിരുവസ്ത്രങ്ങളില്‍ ഒന്ന് തൊടുക എന്നത് എന്തോ ജീവിതാഭിലാഷത്തിന്റെ ഒരു ഭാഗം പോലെ ആയിരുന്നു...!! അള്‍ത്താരസംഘത്തിലെ പ്രധാനി എന്ന നിലയില്‍ ആ അഭിലാഷം എന്നും സാധിക്കുമായിരുന്ന ഒന്നായിരുന്നു.
അക്കാലങ്ങളില്‍ പെസഹാവ്യാഴാഴിച്ച അച്ചന്‍ കാല്‍ കഴുകി മുത്തിയിരുന്നത് പലപ്പോഴും ഈ അള്‍ത്താരസംഘത്തിലെ 12 പേരുടെതായിരുന്നു. അതിനായി എന്തെല്ലാം ചെയ്യണമായിരുന്നുവെന്നോ...? കൂടുതല്‍ ദിവസം മുടങ്ങാതെ പള്ളിയില്‍ വരുന്ന 12 പേര്‍ക്ക് ആണ് ആ ചാന്‍സ് കിട്ടുക എന്ന കൊച്ചച്ചന്റെ ഉത്തരവോടെ എന്നും കുര്‍ബാനക്ക് ആള്‍ട്ടര്‍ ബോയ്സ് കൂടുതല്‍ പേര്‍ വരുമായിരുന്നു. എന്നാലും ഞാന്‍ തന്നെ എന്നും മുന്നില്‍ നിന്നു. അന്നൊക്കെ പലപ്പോഴും കപ്യാര്‍ ചെയ്യുന്നതും ഞാന്‍ തനിയെ ചെയാറുണ്ടായിരുന്നു... അങ്ങനെ ഇങ്ങനെ പെസഹാവ്യാഴാഴിച്ച കാലു കഴുകി മുത്താന്‍ ഇരിക്കുന്ന ആ 12 പേരില്‍ ഞാനെങ്ങനെയും ഒരു സ്ഥാനം പിടിച്ചിരുന്നു. അതിപ്പോള്‍ പന്ത്രണ്ടാമനായാലും എനിക്ക് സാരമില്ലായിരുന്നു....!!! യൂദാസ് എന്ന് കളിയാക്കുന്നതില്‍ എനിക്ക് പ്രശ്നമില്ലാ....!!! എങ്ങനേയും.... ഈശോയുടെ കൂടെ ഉണ്ടായിരുന്ന ആ 12 പേരെ പ്രതിനിധീകരിച്ചിരിക്കുന്നവരില്‍ ഒരാളാവുക എന്നതില്‍ കൂടുതല്‍ സന്തോഷിക്കാനൊന്നുമില്ലായിരുന്നൂ....!!
ഇക്കൊല്ലാം... ഇവിടെ മുംബയില്‍ ഞങ്ങളുടെ വിക്രോളീ പള്ളിയില്‍ കാലുകഴുകല്‍ ശുശ്രൂഷ യുവജനങ്ങള്‍ക്ക് അവസരം കൊടുക്കുകയായിരുന്നു. എന്റേയും പേര് നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഞാന്‍ വേണ്ടാന്ന് വച്ചു...!!!
* * * * * *
അന്ന്... ദുഃഖവെള്ളിയാഴിച്ച... പള്ളിയുടെ പുറകിലെ മഠത്തിലേക്ക് പോകുന്ന വഴിയിലൂടെ കുരിശിന്റെ വഴി തുടങ്ങി... തിടനാട് കവല ചുറ്റി പള്ളിയുടെ മുന്നിലെത്തില്‍ നില്‍ക്കുന്ന നിണ്ട കുരിശിന്റെ വഴിയുണ്ടായുരുന്നു...!! ഇന്നും അങ്ങനെ ആണോ ആവോ...!! അറിയില്ലാ എനിക്ക്....!! കുരിശിന്റെ വഴി ആരംഭിക്കും മുന്‍പ് പീഡാനുഭചരിത്രം മുഴുവന്‍ വായിച്ച് ഈശോയുടെ മരണം വരെയുള്ള ഭാഗങ്ങള്‍ അനുസ്മരിക്കുന്ന പ്രാര്‍ത്ഥനകളും ചടങ്ങുകളും ഉണ്ട്....!! ഇന്നും ഉണ്ട്....!!! അന്നൊക്കെ ഞാനത് സശ്രദ്ധം കേട്ടിരിക്കുമായിരുന്നു... ഇടക്ക് കരച്ചില്‍ വരും...!!! അപ്പോ.... ആരും കാണാതെ കണ്ണു നീര്‍ തുടക്കും....!! ഈശോ അനുഭവിച്ച ആ വേദന ഒരു പരിധി വരെ മനസിലാക്കാന്‍ ഞാന്‍ എന്നും ശ്രമിക്കുമായിരുന്നു....!!
ആയ്തു കൊണ്ട് തന്നെ ആവണം മുംബയില്‍ വന്ന കാലം തൊട്ടെ ഞാന്‍ പള്ളിയിലെ വിശുദ്ധവാരപരിപാടികളില്‍ ഒന്നും മുടക്കം വരാതെ പങ്കാളിയായി പോന്നത്. അന്ന് ഫാ. സേവ്യര്‍ കാനാട്ട് വിക്രോളി പള്ളിയില്‍ വികാരിയായിരിക്കുന്ന കാലം. ഇവിടെ മുംബയില്‍ ജനിച്ചു വളര്‍ന്ന യുവജനങ്ങളുമായി നല്ല രസത്തിലല്ലായിരുന്നു ഞങ്ങള്‍, നാട്ടില്‍ നിന്നും കെട്ടിയെടുത്ത ഞാനടക്കമുള്ള ബാച്ചിലേഴ്സ് മലയാളികള്‍. ആയതിനാല്‍ തന്നെ ദുഃഖവെള്ളിയോടനുബന്ധിച്ച് നടത്താറുള്ള ടാബ്ലോ പരിപാടി ക്യാന്‍സലാവുന്ന സാഹചര്യത്തിലെത്തി നില്‍ക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ അച്ചനും.
ഇവിടെ ജനിച്ചു വളര്‍ന്ന യുവജനങ്ങളുടെ പരാതി ഞങ്ങള്‍ അവര്‍ക്ക് അവസരം നല്‍കുന്നില്ലാ എന്നാണ്. ആയതിനാല്‍ തന്നെ ഞങ്ങള്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ മാറി നിന്നപ്പോള്‍ അവരും ഒന്നും ചെയ്യുന്നില്ലാ... ഞങ്ങളും ചെയ്യുന്നില്ലാ എന്നുള്ള അവസ്ഥ. അങ്ങനെ വന്നപ്പോള്‍ അച്ചന്റെ നിര്‍ബന്ധപ്രകാരമാണ് ഞങ്ങള്‍ വീണ്ടും രംഗപ്രവേശം നടത്തുന്നത്....!!! അങ്ങനെ ആ വര്‍ഷം ജനുവരി 26 നു നടന്ന പെരുന്നാള്‍ ഞങ്ങള്‍ മുന്‍കൈയെടുത്ത് വന്‍വിജയമാക്കിയിരിക്കുന്ന അവസ്ഥ....!!
ഇനി ദുഃഖവെള്ളി....!! അന്ന് എന്നും കൂടെ ഉണ്ടാവാറുണ്ടായിരുന്നതും കൂടെ താമസിക്കുന്നവരുമായിരുന്ന ഷില്‍സും ദീപുവും പെട്ടന്ന് നാട്ടില്‍ പോയി...!! ഞാനെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി...! പിന്നെ ഉണ്ടായിരുന്ന ഡെറിയും അജയനും അന്ന് എന്തോ അത്യാവശ്യമായി എവിടെയോ പോകേണ്ടതുമുണ്ട്...!! പിന്നെ ബാക്കി ആയത് ഞാന്‍ മാത്രം. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു...!! എന്തൊക്കെയായാലും ദുഃഖവെള്ളിയാഴിച്ച നടത്താറുള്ള ദൃശ്യാവതരണം എങ്ങനേയും നടത്തണമെന്നത് എന്റെ വാശിയായിരുന്നു...!!
ദുഃഖവെള്ളിയാഴിച്ചകളില്‍ വിക്രോളിയിലെ സെന്റ് ജോസഫ് പള്ളിയില്‍ നിന്നും ഇന്‍ഫന്റ് ജീസസ് പള്ളിയിലേക്ക് ഉച്ചക്ക് 12.30 ന് കുരിശിന്റെ വഴി ഉണ്ട്. ഏതാണ്ട് രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഈ യാത്ര. അതിനു മുന്നിലായി ഒരു അലങ്കരിച്ച ട്രക്കിലാണ്, കുരിശിന്റെ വഴിയിലെ 14 രംഗങ്ങള്‍ ടാബ്ലൊ ആയി അവതരിപ്പിക്കാറ്. ആങ്ങനെ ഒരു പരിപാടി തുടങ്ങിയതും ഞങ്ങള്‍ തന്നെ ആയിരുന്നു.
ആ കൊല്ലം നടത്താന്‍ ആളില്ലാ. എന്നോടൊപ്പം നിന്ന് ടാബ്ലൊ ചെയ്യാന്‍ ആരും തയാറല്ലാ എന്ന പോലെ. ആയതിനാല്‍ തന്നെ എന്റേയും വാശിയായിരുന്നു എങ്ങനെ എങ്കിലും ടാബ്ലോ നടത്തണമെന്നത്. പക്ഷെ ആളില്ലാതെ എങ്ങനെ....? എന്തായാലും ട്രക്ക് ബുക്ക് ചെയ്തോളാന്‍ അച്ചനോട് ഞാന്‍ പറഞ്ഞു... ചിലതൊക്കെ മനസില്‍ കണ്ട്...!! എന്താണ് പ്ലാന്‍ എന്ന് അച്ചന്‍ കുറെ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു...!! അച്ചന്‍ നടുങ്ങി... വേണ്ടാന്ന് കുറെ പറഞ്ഞു... പിന്നെ എന്റെ ആത്മവിശ്വാസത്തിനു മുന്നില്‍ അച്ചന്‍ സമ്മതം മൂളി...!!!
അങ്ങനെ 2004 - ലെ ദുഃഖവെള്ളി. രാവിലെ തന്നെ ജോലികള്‍ ആരംഭിച്ചു. ട്രക്ക് ഡെക്കറേറ്റരെ കൊണ്ട് കെട്ടിച്ച് സ്റ്റേജ് രൂപത്തിലാക്കി. സമയം 12.30... കുറെ സമയങ്ങള്‍ക്ക് ശേഷം കുരിശിന്റെ വഴി ഇറങ്ങും...!! ഞാന്‍ റെഡിയായി...!! രൂപം കൊണ്ട് യേശുക്രിസ്തുവാകാനുള്ള എന്റെ ശ്രമം...!!
പള്ളിയിലെ പീഡാനുഭവചരിത്രത്തിനു ശേഷം ജനം പള്ളി വിട്ട് കുരിശിന്റെ വഴിക്കായി ഇറങ്ങി. കുരിശിന്റെ വഴിയുടെ മുന്നിലെ ട്രക്കില്‍ ടാബ്ലോ കണ്ട് എല്ലാവരും ചെറുതായി ഒന്ന് നടുങ്ങി. ഒരേ ഒരു സീന്‍ മാത്രമുള്ള ടാബ്ലോ. കര്‍ത്താവ് കുരിശില്‍ കിടക്കുന്നതായ ഒരേ ഒരു സീന്‍ മാത്രം. ഇനി അങ്ങോട്ടുള്ള നീണ്ട രണ്ടര മണിക്കൂര്‍.....!!
കൈയില്‍ രണ്ടിലും കെട്ടിയിട്ടുണ്ട്. എന്നാലും ഞാന്‍ ആദ്യം കൈ ഉയര്‍ത്തിപ്പിടിച്ചു അഞ്ച് മിനിറ്റ് കൊണ്ട് ഞാന്‍ മനസിലാക്കി. ഇല്ലാ എനിക്കു സാധിക്കില്ലാ....!! എന്നാലും, കൈയില്‍ കെട്ടിയിട്ടുണ്ടല്ലോ എന്ന വിശ്വാസത്തില്‍ ഞാന്‍ കൈ അയച്ചിട്ടു....!! പിന്നെ അക്ഷരാര്‍ത്ഥത്തില്‍ കുരിശില്‍ തൂങ്ങി കിടക്കുകയായിരുന്നു.... നിണ്ട രണ്ടര മണിക്കൂര്‍...!!! ഇടക്ക് ആ അവസ്ഥയില്‍ എന്തു കൊണ്ടോ കുറെ കരഞ്ഞു...!! കണ്ണൂനീര്‍ ധാര ധാരയായി ഒഴുകുന്നതിനെ ഒന്ന് തുടക്കാന്‍ പോലും ആവില്ലാ...!!! കാലുകളില്‍ ഒന്ന്‍ താഴെ ഉറപ്പിച്ചിരുന്ന സ്റ്റൂളില്‍ ആണ്. മറ്റെ കാല്‍ ഒരു കാലിനു മുകളിലും...!! രണ്ട് അമ്മച്ചിമാര്‍ക്ക് തല കറങ്ങി....!!!
മൂന്ന് മണിക്ക് ഇന്‍ഫാന്റ് ജീസസ് പള്ളിയില്‍ കുരിശിന്റെ വഴി എത്തി നിന്നു...! എന്നെ ലെനിനും മറ്റ് അങ്കിളുമാരും ചേര്‍ന്ന് കൈയിലെ കെട്ടഴിച്ചു...! തളര്‍ന്നു പോയ ഞാന്‍ സ്റ്റൂളില്‍ നിന്നും മറിഞ്ഞ് താഴേക്ക് വീണു....!! എല്ലാവരും ഒന്ന് ഭയന്നു...!! പിന്നെ എന്നെ പൊക്കിയെടുത്ത് അടുത്തുള്ള ലാസറേട്ടന്റെ വീട്ടില്‍ കൊണ്ടു പോയി...!!!
കഴിഞ്ഞ കൊല്ലം... ഒരു നേര്‍ച്ച പോലെ ഞാന്‍ വീണ്ടുമേറ്റു...!! പ്രശ്നം എന്റെ സ്വന്തം അമ്മയും കാഴ്ച്ചക്കാര്‍ക്കിടയില്‍ ഉണ്ട് എന്നൂള്ളതായിരുന്നു....!!! മറ്റ് ചില അമ്മമാരോട് എന്റെ അമ്മയെ ശ്രദ്ധിച്ചോണേ എന്ന് പറഞ്ഞ് ഞാന്‍ കുരിശില്‍ വീണ്ടും തൂങ്ങി..., ഒരു നേര്‍ച്ചയായി തന്നെ....!!! അന്ന് കുരിശില്‍ കിടന്ന് കുറെ കരഞ്ഞു.... ആ കണ്ണൂനീരിനു വിലയുണ്ടായതായി ഞാന്‍ വിശ്വസിക്കുന്നു...!
അമ്മ കുറെ കരഞ്ഞു....!! ഇടക്ക് പ്രായമായവര്‍ക്ക് വെള്ളം കൊടുത്തപ്പോള്‍ അമ്മകും ആരോ വെള്ളം കുടിക്കാന്‍ കൊടുത്തു... അമ്മ കുടിച്ചില്ലാ...!! "ആദ്യം എന്റെ മകന്‍ ആ കുരിശില്‍ നിന്ന് ഇറങ്ങട്ടെ....!! എന്നിട്ട് ഞാനും കുടിച്ചോളാം" എന്ന് കണ്ണുനീരോടെ പറഞ്ഞു....!!!!
അക്കാലങ്ങളില്‍ പെസഹാവ്യാഴാഴിച്ച അച്ചന്‍ കാല്‍ കഴുകി മുത്തിയിരുന്നത് പലപ്പോഴും ഈ അള്‍ത്താരസംഘത്തിലെ 12 പേരുടെതായിരുന്നു. അതിനായി എന്തെല്ലാം ചെയ്യണമായിരുന്നുവെന്നോ...? കൂടുതല്‍ ദിവസം മുടങ്ങാതെ പള്ളിയില്‍ വരുന്ന 12 പേര്‍ക്ക് ആണ് ആ ചാന്‍സ് കിട്ടുക എന്ന കൊച്ചച്ചന്റെ ഉത്തരവോടെ എന്നും കുര്‍ബാനക്ക് ആള്‍ട്ടര്‍ ബോയ്സ് കൂടുതല്‍ പേര്‍ വരുമായിരുന്നു. എന്നാലും ഞാന്‍ തന്നെ എന്നും മുന്നില്‍ നിന്നു. അന്നൊക്കെ പലപ്പോഴും കപ്യാര്‍ ചെയ്യുന്നതും ഞാന്‍ തനിയെ ചെയാറുണ്ടായിരുന്നു... അങ്ങനെ ഇങ്ങനെ പെസഹാവ്യാഴാഴിച്ച കാലു കഴുകി മുത്താന്‍ ഇരിക്കുന്ന ആ 12 പേരില്‍ ഞാനെങ്ങനെയും ഒരു സ്ഥാനം പിടിച്ചിരുന്നു. അതിപ്പോള്‍ പന്ത്രണ്ടാമനായാലും എനിക്ക് സാരമില്ലായിരുന്നു....!!! യൂദാസ് എന്ന് കളിയാക്കുന്നതില്‍ എനിക്ക് പ്രശ്നമില്ലാ....!!! എങ്ങനേയും.... ഈശോയുടെ കൂടെ ഉണ്ടായിരുന്ന ആ 12 പേരെ പ്രതിനിധീകരിച്ചിരിക്കുന്നവരില്‍ ഒരാളാവുക എന്നതില്‍ കൂടുതല്‍ സന്തോഷിക്കാനൊന്നുമില്ലായിരുന്നൂ....!!
ഇക്കൊല്ലാം... ഇവിടെ മുംബയില്‍ ഞങ്ങളുടെ വിക്രോളീ പള്ളിയില്‍ കാലുകഴുകല്‍ ശുശ്രൂഷ യുവജനങ്ങള്‍ക്ക് അവസരം കൊടുക്കുകയായിരുന്നു. എന്റേയും പേര് നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഞാന്‍ വേണ്ടാന്ന് വച്ചു...!!!
* * * * * *
അന്ന്... ദുഃഖവെള്ളിയാഴിച്ച... പള്ളിയുടെ പുറകിലെ മഠത്തിലേക്ക് പോകുന്ന വഴിയിലൂടെ കുരിശിന്റെ വഴി തുടങ്ങി... തിടനാട് കവല ചുറ്റി പള്ളിയുടെ മുന്നിലെത്തില്‍ നില്‍ക്കുന്ന നിണ്ട കുരിശിന്റെ വഴിയുണ്ടായുരുന്നു...!! ഇന്നും അങ്ങനെ ആണോ ആവോ...!! അറിയില്ലാ എനിക്ക്....!! കുരിശിന്റെ വഴി ആരംഭിക്കും മുന്‍പ് പീഡാനുഭചരിത്രം മുഴുവന്‍ വായിച്ച് ഈശോയുടെ മരണം വരെയുള്ള ഭാഗങ്ങള്‍ അനുസ്മരിക്കുന്ന പ്രാര്‍ത്ഥനകളും ചടങ്ങുകളും ഉണ്ട്....!! ഇന്നും ഉണ്ട്....!!! അന്നൊക്കെ ഞാനത് സശ്രദ്ധം കേട്ടിരിക്കുമായിരുന്നു... ഇടക്ക് കരച്ചില്‍ വരും...!!! അപ്പോ.... ആരും കാണാതെ കണ്ണു നീര്‍ തുടക്കും....!! ഈശോ അനുഭവിച്ച ആ വേദന ഒരു പരിധി വരെ മനസിലാക്കാന്‍ ഞാന്‍ എന്നും ശ്രമിക്കുമായിരുന്നു....!!
ആയ്തു കൊണ്ട് തന്നെ ആവണം മുംബയില്‍ വന്ന കാലം തൊട്ടെ ഞാന്‍ പള്ളിയിലെ വിശുദ്ധവാരപരിപാടികളില്‍ ഒന്നും മുടക്കം വരാതെ പങ്കാളിയായി പോന്നത്. അന്ന് ഫാ. സേവ്യര്‍ കാനാട്ട് വിക്രോളി പള്ളിയില്‍ വികാരിയായിരിക്കുന്ന കാലം. ഇവിടെ മുംബയില്‍ ജനിച്ചു വളര്‍ന്ന യുവജനങ്ങളുമായി നല്ല രസത്തിലല്ലായിരുന്നു ഞങ്ങള്‍, നാട്ടില്‍ നിന്നും കെട്ടിയെടുത്ത ഞാനടക്കമുള്ള ബാച്ചിലേഴ്സ് മലയാളികള്‍. ആയതിനാല്‍ തന്നെ ദുഃഖവെള്ളിയോടനുബന്ധിച്ച് നടത്താറുള്ള ടാബ്ലോ പരിപാടി ക്യാന്‍സലാവുന്ന സാഹചര്യത്തിലെത്തി നില്‍ക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ അച്ചനും.
ഇവിടെ ജനിച്ചു വളര്‍ന്ന യുവജനങ്ങളുടെ പരാതി ഞങ്ങള്‍ അവര്‍ക്ക് അവസരം നല്‍കുന്നില്ലാ എന്നാണ്. ആയതിനാല്‍ തന്നെ ഞങ്ങള്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ മാറി നിന്നപ്പോള്‍ അവരും ഒന്നും ചെയ്യുന്നില്ലാ... ഞങ്ങളും ചെയ്യുന്നില്ലാ എന്നുള്ള അവസ്ഥ. അങ്ങനെ വന്നപ്പോള്‍ അച്ചന്റെ നിര്‍ബന്ധപ്രകാരമാണ് ഞങ്ങള്‍ വീണ്ടും രംഗപ്രവേശം നടത്തുന്നത്....!!! അങ്ങനെ ആ വര്‍ഷം ജനുവരി 26 നു നടന്ന പെരുന്നാള്‍ ഞങ്ങള്‍ മുന്‍കൈയെടുത്ത് വന്‍വിജയമാക്കിയിരിക്കുന്ന അവസ്ഥ....!!
ഇനി ദുഃഖവെള്ളി....!! അന്ന് എന്നും കൂടെ ഉണ്ടാവാറുണ്ടായിരുന്നതും കൂടെ താമസിക്കുന്നവരുമായിരുന്ന ഷില്‍സും ദീപുവും പെട്ടന്ന് നാട്ടില്‍ പോയി...!! ഞാനെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി...! പിന്നെ ഉണ്ടായിരുന്ന ഡെറിയും അജയനും അന്ന് എന്തോ അത്യാവശ്യമായി എവിടെയോ പോകേണ്ടതുമുണ്ട്...!! പിന്നെ ബാക്കി ആയത് ഞാന്‍ മാത്രം. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു...!! എന്തൊക്കെയായാലും ദുഃഖവെള്ളിയാഴിച്ച നടത്താറുള്ള ദൃശ്യാവതരണം എങ്ങനേയും നടത്തണമെന്നത് എന്റെ വാശിയായിരുന്നു...!!
ആ കൊല്ലം നടത്താന്‍ ആളില്ലാ. എന്നോടൊപ്പം നിന്ന് ടാബ്ലൊ ചെയ്യാന്‍ ആരും തയാറല്ലാ എന്ന പോലെ. ആയതിനാല്‍ തന്നെ എന്റേയും വാശിയായിരുന്നു എങ്ങനെ എങ്കിലും ടാബ്ലോ നടത്തണമെന്നത്. പക്ഷെ ആളില്ലാതെ എങ്ങനെ....? എന്തായാലും ട്രക്ക് ബുക്ക് ചെയ്തോളാന്‍ അച്ചനോട് ഞാന്‍ പറഞ്ഞു... ചിലതൊക്കെ മനസില്‍ കണ്ട്...!! എന്താണ് പ്ലാന്‍ എന്ന് അച്ചന്‍ കുറെ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു...!! അച്ചന്‍ നടുങ്ങി... വേണ്ടാന്ന് കുറെ പറഞ്ഞു... പിന്നെ എന്റെ ആത്മവിശ്വാസത്തിനു മുന്നില്‍ അച്ചന്‍ സമ്മതം മൂളി...!!!
അങ്ങനെ 2004 - ലെ ദുഃഖവെള്ളി. രാവിലെ തന്നെ ജോലികള്‍ ആരംഭിച്ചു. ട്രക്ക് ഡെക്കറേറ്റരെ കൊണ്ട് കെട്ടിച്ച് സ്റ്റേജ് രൂപത്തിലാക്കി. സമയം 12.30... കുറെ സമയങ്ങള്‍ക്ക് ശേഷം കുരിശിന്റെ വഴി ഇറങ്ങും...!! ഞാന്‍ റെഡിയായി...!! രൂപം കൊണ്ട് യേശുക്രിസ്തുവാകാനുള്ള എന്റെ ശ്രമം...!!
പള്ളിയിലെ പീഡാനുഭവചരിത്രത്തിനു ശേഷം ജനം പള്ളി വിട്ട് കുരിശിന്റെ വഴിക്കായി ഇറങ്ങി. കുരിശിന്റെ വഴിയുടെ മുന്നിലെ ട്രക്കില്‍ ടാബ്ലോ കണ്ട് എല്ലാവരും ചെറുതായി ഒന്ന് നടുങ്ങി. ഒരേ ഒരു സീന്‍ മാത്രമുള്ള ടാബ്ലോ. കര്‍ത്താവ് കുരിശില്‍ കിടക്കുന്നതായ ഒരേ ഒരു സീന്‍ മാത്രം. ഇനി അങ്ങോട്ടുള്ള നീണ്ട രണ്ടര മണിക്കൂര്‍.....!!
മൂന്ന് മണിക്ക് ഇന്‍ഫാന്റ് ജീസസ് പള്ളിയില്‍ കുരിശിന്റെ വഴി എത്തി നിന്നു...! എന്നെ ലെനിനും മറ്റ് അങ്കിളുമാരും ചേര്‍ന്ന് കൈയിലെ കെട്ടഴിച്ചു...! തളര്‍ന്നു പോയ ഞാന്‍ സ്റ്റൂളില്‍ നിന്നും മറിഞ്ഞ് താഴേക്ക് വീണു....!! എല്ലാവരും ഒന്ന് ഭയന്നു...!! പിന്നെ എന്നെ പൊക്കിയെടുത്ത് അടുത്തുള്ള ലാസറേട്ടന്റെ വീട്ടില്‍ കൊണ്ടു പോയി...!!!
കഴിഞ്ഞ കൊല്ലം... ഒരു നേര്‍ച്ച പോലെ ഞാന്‍ വീണ്ടുമേറ്റു...!! പ്രശ്നം എന്റെ സ്വന്തം അമ്മയും കാഴ്ച്ചക്കാര്‍ക്കിടയില്‍ ഉണ്ട് എന്നൂള്ളതായിരുന്നു....!!! മറ്റ് ചില അമ്മമാരോട് എന്റെ അമ്മയെ ശ്രദ്ധിച്ചോണേ എന്ന് പറഞ്ഞ് ഞാന്‍ കുരിശില്‍ വീണ്ടും തൂങ്ങി..., ഒരു നേര്‍ച്ചയായി തന്നെ....!!! അന്ന് കുരിശില്‍ കിടന്ന് കുറെ കരഞ്ഞു.... ആ കണ്ണൂനീരിനു വിലയുണ്ടായതായി ഞാന്‍ വിശ്വസിക്കുന്നു...!
അമ്മ കുറെ കരഞ്ഞു....!! ഇടക്ക് പ്രായമായവര്‍ക്ക് വെള്ളം കൊടുത്തപ്പോള്‍ അമ്മകും ആരോ വെള്ളം കുടിക്കാന്‍ കൊടുത്തു... അമ്മ കുടിച്ചില്ലാ...!! "ആദ്യം എന്റെ മകന്‍ ആ കുരിശില്‍ നിന്ന് ഇറങ്ങട്ടെ....!! എന്നിട്ട് ഞാനും കുടിച്ചോളാം" എന്ന് കണ്ണുനീരോടെ പറഞ്ഞു....!!!!
* * * * * *
പിന്നെ ഈസ്റ്റര്‍... നാട്ടില്‍ തിടനാട് പള്ളിയില്‍ ജോസഫ് മലയില്‍പുത്തന്‍പുരക്കല്‍ അച്ചന്‍ കൊച്ചച്ചന്‍ ആയി ഇരിക്കുന്ന കാലത്താണെന്ന് തോന്നുന്നു..... കര്‍ത്താവിന്റെ ഉയര്‍പ്പ് ഒരു ദൃശ്യാവതരണം പോലെ ആദ്യമായി കാണിക്കുന്നത്. അന്ന് രാത്രിയില്‍ പള്ളിയില്‍ പോയ ഞാന്‍ നടുങ്ങി...!!! പള്ളിയില്‍ അങ്ങിങ്ങായി ചില ചെറിയ ലൈറ്റുകള്‍ മാത്രം കത്തി കിടക്കുന്നു...! ആകെ ഇരുട്ട്...!! പള്ളിയില്‍ ക്രിസ്തുമസ് കാലത്ത് പുല്‍ക്കൂട് ഉണ്ടാക്കാറുള്ള സ്ഥലത്ത് ഒരു കല്ലറ ഉണ്ടാക്കിയിരിക്കുന്നു....!!! കര്‍ത്താവിന്റെ ഉയര്‍പ്പ് അറിയിച്ചു കൊണ്ടുള്ള ബൈബിള്‍ ഭാഗം വായിക്കാനരംഭിച്ചപ്പോഴേക്കും... ആ കല്ലറയില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങി... പിന്നെ ഇടിമുഴക്കത്തിന്റെ ശബ്ദം... പിന്നെ മിന്നല്‍ ലൈറ്റുകള്‍....!!! അവസാനം.... അതാ ആ കല്ലറയില്‍ നിന്നും കര്‍ത്താവിന്റെ ഉത്ഥാനരൂപം ഉയര്‍ന്ന് വരുന്നു...!!! ശരീരത്തിലാകമാനം കോരിത്തരിച്ചു ആ കാഴ്ച്ച കണ്ട്....!!!
എങ്ങനെ അങ്ങനെ സാധിച്ചു എന്നായിരുന്നു എന്റെ ചിന്ത...!! പിറ്റെ കൊല്ലം ഞാന്‍ നേരത്തെ പോയി... അവ ഉണ്ടാക്കുനതെല്ലാം കണ്ടു പിടിച്ചു....!!!
പിന്നീട് ഇവിടെ മുംബയില്‍ എന്റെ പള്ളിയില്‍ ഞാനും ഉണ്ടാക്കി ഈസ്റ്ററിന് കല്ലറയും ഉത്ഥാനവും എല്ലാം....!! എന്റെ ആശയത്തിനു കൂട്ടുകാരുടെ സപ്പോര്‍ട്ട്...!!! പുകക്കായി കുന്തിരിക്കം...! ഇടിമിന്നലിന്റെ ലൈറ്റ് ഫ്ലിക്കറിനായി ക്യാമറയുടെ ഫ്ലാഷ്സ്.....!!! ഇടിമിന്നലിന്റെ ശബ്ദത്തിനായി എക്സ്-റേ ഫിലിമുകള്‍....!!! പരിപാടി വിജയിച്ചു...!!! അത് തുടരുകയാണിന്നും..!!! ഈ വരുന്ന ശനിയാഴിച്ച പോയിരുന്ന് ഉണ്ടാക്കണം കര്‍ത്താവിന്റെ കല്ലറ...!!!
* * * * * *
പെസഹായും, ദുഃഖവെള്ളിയും പിന്നെ ഈസ്റ്ററും....!! എന്റെ ജീവിതത്തിലെ വേദന നിറഞ്ഞ നല്ല ദിനങ്ങള്‍....!!! സ്വയം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി സ്വയം മനസിലാക്കാന്‍... ക്ഷമയും പ്രായശ്ചിത്തവും സ്വായത്തമാക്കാനുതകുന്ന ഒരു നല്ല അവസരം.....!!!!
എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍....!!!!

Comments
അഭിനയത്തേക്കാള്‍ അനുഭവമായിരുന്നില്ലേ ആ നിമിഷങ്ങള്‍!
ഉയിര്‍പ്പു തിരുന്നാളിന്റെ മംഗളങ്ങള്‍...