വര്‍ഷങ്ങള്‍ക്ക് മുന്‍പ്..., ഞാനന്ന് 5-ആം ക്ലാസ്സില്‍ പഠിക്കുന്നു....!! “നാന” സിനിമാ വാരികയില്‍ മഹാനടന്‍ മോഹന്‍ലാലിന്റെ അഡ്രസ്സ് കണ്ടപ്പോള്‍ തോന്നിയ പൊട്ടബുദ്ധിയേക്കുറിച്ച് ഓര്‍ത്ത് പിന്നീട് ഒരു പാട് ചിരിച്ചിട്ടുണ്ട്. അതിങ്ങനെ ആയിരുന്നു... ആയിടക്ക് കണ്ടു മറന്ന കുറെ സിനിമകളുടെ കഥകളെ കോര്‍ത്തിണക്കി ഒരു കഥയെഴുതി. അതില്‍ എനിക്കായ് ഒരു കഥാപാത്രത്തേയും ചേര്‍ത്ത് “നാന”യില്‍ കണ്ട മോഹന്‍ലാല്‍ അഡ്രസ്സിലേക്ക് അയക്കാന്‍ തയാറാക്കി വച്ചിരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ്... അമ്മ ആ കഥ കണ്ടു പിടിച്ചത്. അമ്മ അത് വായിച്ച് നടുങ്ങി. എന്തുകൊണ്ടോ... അതിനൊരു സപ്പോര്‍ട്ടും തന്നില്ലാ എന്നു മത്രമല്ലാ... അതിന്റെ പേരില്‍ കുറെ തല്ലും തന്നു. കൂടാതെ എന്റെ (ആദ്യ)സിനിമക്കുള്ള കഥ വലിച്ചു കീറി അടുപ്പിലിട്ടു. എനിക്കന്ന് വല്ലാണ്ട് സങ്കടം തോന്നി. എന്നാല്‍ പിന്നീട് വലുതായപ്പോള്‍... അക്കാര്യം ഓര്‍ത്ത് ചിരി വന്നിട്ടുണ്ട്. എന്നാല്‍.... കാലം വഴിമാറിയത് എനിക്കായിട്ടായിരുന്നു. ഇന്ന് ഇതാ ഞാനെന്റെ ആദ്യസിനിമാ എന്ന സ്വപ്നത്തെ സാക്ഷാത്‌കരിച്ചിരിക്കുന്നു. “സാന്ത്വനതീരം” എന്ന് പേരിട്ട, 42 മിനിറ്റ് നീണ്ടൂ നില്‍ക്കുന്ന...
ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം - ജോസ്മോന് വാഴയില്‍