ഞാന്‍ ജോസ്മോന് ജോര്‍ജ്ജ്. കേരളത്തിലെ കോട്ടയം ജില്ലയില്‍ തിടനാട് എന്ന കൊച്ച് ഗ്രാമത്തിലെ വാഴയില്‍ കുടുംബത്തില്‍ ജോര്‍ജ്ജ് മേരി ദമ്പതികളുടെ നാലു മക്കളില്‍ നാലാമത്തവനായി ജനിച്ചു.
അപ്പച്ചന് (അങ്ങനെയാണ് ഞാന്‍ എന്റെ പിതാമഹനെ വിളിക്കുന്നത്) ഒരു കലാകാരനായിരുന്നു. വിശദമായി പറഞ്ഞാല്‍ ഒരു സകലകലാ വല്ലഭന്... ഓയില്‍ പെയിന്റിംഗായിരുന്നു അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ അദ്ദേഹം അത് കൂടാതെ, നാടകങ്ങള്‍ക്ക് പിന്നണിഗായകനായും, ഭാഗവതരായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു നല്ല കൈനോട്ടക്കാരന് കൂടിയായിരുന്നു. പിന്നിട് അദ്ദേഹം റബര്‍ വെട്ടുക എന്ന ജോലി മാത്രമാക്കി... അതിന് കാരണവുമുണ്ടായിരുന്നു....!
അമ്മ..., അമ്മ ഒരു തയ്യല്‍ ടീച്ചര്‍ ആയിരുന്നു. തയ്യല്‍ക്കാരിയായിരുന്നു എന്ന് സിംബളായി പറയാം. അമ്മ ഒത്തിരി പാവമാണ്! ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിതം മാറ്റി വച്ച ഒരമ്മ. ഇടക്ക് അപ്പച്ചന് റ്റൈഫോയിഡ് പനി പിടിച്ച് കലശലായി... മരണത്തെ മുഖാമുഖം കണ്ട്, അന്ത്യകൂദാശ പോലും കൊടുത്തതാണ്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് അപ്പച്ചനെ മുകളിലിരിക്കുന്നവന് ഞങ്ങള്‍ക്ക് തിരിച്ച് തന്നു. അതിനു ശേഷം അപ്പച്ചന് ജോലിക്ക് പോകുക ബുദ്ധിമുട്ടായിരുന്നു. അമ്മ തളര്‍ന്നില്ല...!! രാത്രിയും പകലും വേര്‍തിരിക്കാതെ അമ്മ തന്റെ തയ്യല്‍ മിഷ്യനോട് കിന്നാരം പറഞ്ഞ് കുടുംബം പച്ച പിടിപ്പിച്ചു. അന്ന് ചേട്ടന് കോളേജില്‍ പോകുന്നതേ ഉള്ളു. ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും, ഞാന്‍ ഉണരുമ്പോഴും അമ്മ തന്റെ തയ്യല്‍ മിഷ്യനോടൊപ്പം കിന്നരിക്കുന്നുണ്ടാവും. - ഒരിക്കലും അരമ്മയെ മനസിലാക്കാന്‍ മക്കള്‍ക്കാവില്ല.... അതിന് ഈ ജീവിതം മതിയാവില്ല.
ചേട്ടന്...! എബ്രാഹം ജോര്‍ജ്ജ്, പ്രിന്‍സിപ്പാള്‍ ഓഫ് ജവഹര്‍ നവോദയ വിദ്യാലയ്, കാർഗിൽ & ലേഗ്, കാശ്മീർ. എനിക്കഭിമാനമാണ് അങ്ങനെ പറയാന്‍. അദ്ദേഹം ഒരു മാജിക് കാരനായി എനിക്ക് തോന്നിയിട്ടുണ്ട്...! ചേട്ടന് ഉണ്ടാക്കിയതെല്ലാം ശൂന്യതയില്‍ നിന്നയിരുന്നു. റബര്‍ ഷീറ്റ് അടിക്കാന്‍ അപ്പച്ചന് ചേട്ടനെ പറഞ്ഞ് വിടുമ്പോള്‍.. അമ്മ അപ്പച്ചനെ ഓര്‍മ്മിപ്പിക്കും... “അപ്പച്ചാ..., അവന് ഒത്തിരി പഠിക്കാനുള്ളതാ...” എന്ന്. “പിന്നെ അവനിപ്പം പഠിച്ച് കലക്ടര്‍ ആവാന്‍ പോകുവല്ലേ...?” എന്ന് അപ്പച്ചനും. ജീവിതത്തിന്റെ കഷ്ടപാടുകളെ കണ്ടില്ലെന്ന് നടിച്ച് തളരാതെ മുന്നേറാന്‍ ചേട്ടനെ പ്രേരിപ്പിച്ചത് എന്താണെന്നെനിക്കറിയില്ല. ഞാനും ചേട്ടനും തമ്മില്‍ ഒരുപാട് അന്തരങ്ങള്‍ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. സ്വഭാവത്തില്‍ അന്തരം ഉണ്ട് എന്ന് ഞാന്‍ പറഞ്ഞില്ലെങ്കിലും, ഞങ്ങളെ രണ്ടുപേരേയും അറിയുന്നവര്‍ പറയാറുണ്ട്. കുടുംബം നാശത്തിലേക്ക് കൂപ്പ് കുത്തുമായിരുന്നില്ലെങ്കിലും, കഷ്ടപാടുകള്‍ ഏറി വന്നപ്പോള്‍ എല്ലാ ഉത്തരവാദിത്വങ്ങളും സ്വയം തലയിലേറി ചേട്ടന് നടന്നു... തളരാതെ... തകരാതെ...! ഇല്ലായ്മയുടെ ദിനങ്ങളെ കഴിഞ്ഞ ഇന്നലെകളാക്കി. ചേട്ടന് വിവാഹം കഴിച്ച് നാല് കുട്ടികളുമുണ്ട് ഇന്ന്. എന്നാല്‍ ഇന്നും എല്ലാം കാത്ത് പരിപാലിക്കുകയാണ് ഒരു കൂട്ടുകുടുംബത്തിലെ വലിയേട്ടനായി.
ലൌലിചേച്ചി - ചേട്ടത്തി - എന്ന് ഞാന്‍ വിളിക്കുന്നു. ചേട്ടന് ഭാഗ്യവാനാണ്..., ഞങ്ങളും...! അതുകൊണ്ടാണ് ലൌലിചേച്ചി എന്റെ വീട്ടിലെ മരുമകളായത്. അമ്മയേക്കാള്‍ സ്വല്പം താഴെ, ചേച്ചിമാരേക്കാള്‍ ഒരു പടി മുകളില്‍ ഞാന്‍ എന്റെ ചേട്ടത്തിയെ കാണുന്നു. എന്നും ചേട്ടന് വേണ്ടിയും, കുടുംബത്തിന് വേന്ണ്ടിയും നിലകൊള്ളുന്ന ഒരു നല്ല - ഒരുപാട് നല്ല ചേട്ടത്തി. ചേട്ടന് നാല് കുട്ടികള്‍: ഡെബിന്, ഡാലിയ, ഡിംബിള്‍, ഡാനി.
ഫെമിനാചേച്ചി: സി. സെറിന്‍. എന്റെ മൂത്ത ചേച്ചിയാണ്. കോതമംഗലം സെന്റ് ജോസഫ് - ധര്‍മഗിരി മഠത്തില്‍ ചേര്‍ന്ന് സിസ്റ്ററായി. ഇപ്പോള്‍ ലക്നൌ-ലെ മാവ് എന്ന സ്ഥലത്താണ്. കുട്ടിക്കാലം മുതല്‍ ചേച്ചിയുടെ ആഗ്രഹമായിരുന്നു, സിസ്റ്ററാവുക എന്നത്. ഒത്തിരി പാവം. ചേച്ചി ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് ഫെമിനാചേച്ചിയോടായിരുന്നു എന്നും ഇത്തിരി സ്നേഹം കൂടുതല്‍. അതിന് പ്രത്യേക കാരണമൊന്നുമില്ലായിരുന്നു. അപ്പച്ചന്റെ എല്ലാ കലാവാസനയും ഒന്നടങ്കം കിട്ടിയത് ചേച്ചിക്കാണ്. പാട്ടുകാരി, വരകാരി, അഭിനേത്രി, ഇതിനൊക്കെ പുറമേ ഡാന്‍സ്കാരി. ചേച്ചി എന്നും ശാന്തതയുടെ പര്യായമായിരുന്നു... ഇന്നും അതെ...!!!
ജോര്‍ജിയാചേച്ചി: മുംബയിലെ ഹിന്ദുജാ ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. എന്റെ നന്മയായിരുന്നു എന്നും ചേച്ചിയുടെ മനസില്‍. ഞാനൊരു പൂ ചോദിച്ചാല്‍ പൂന്തോട്ടം നല്കുന്ന ചേച്ചി. എന്നെ ഇത്രമാത്രം മനസിലാക്കാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. ചേച്ചി എന്നെ ഒരുപാട് സ്നേഹിച്ചു... സ്നേഹിക്കുന്നു. പലപ്പോഴും എനിക്കാ സ്നേഹം തിരിച്ചു നല്കാന് കഴിയാറുമില്ല. ചേച്ചി വിവാഹം കഴിച്ച് രണ്ട് ആണ്‍കുട്ടികളുമുണ്ട്. അളിയന്: സിബി - സ്നേഹിക്കാന്‍ അറിയാവുന്ന ഒരളിയന്‍. ശാസനയിലും ഉണ്ട് സ്നേഹമദ്ദേഹത്തിന്. ചേച്ചിയുടെ കുട്ടികള്‍: ജോയല്‍, സിറില്‍.
പിന്നെ ഞാന്‍....!!!

Comments
ഒരു നല്ല കൂട്ടുകാരന്റെ..
കുടുംബ പശ്ചാത്തലം നല്ല രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.ഇവിടെ ആദ്യ കമന്റിട്ട ഞാന്‍ പ്രശസ്തനാവാന്‍ പോകുന്നു.അതേ വാഴേ നിന്നില്‍ ഞാന്‍ നാളത്തെ ഒരു പ്രശസ്തനായ ഒരു എഴുത്തുകാരനെ കാണുന്നു...
നല്ല വിവരണം. എല്ലാവരേയും നേരില്‍ കണ്ടതു പോലെ. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം.
അതിനായ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
കുടുംബത്തേക്കുറിച്ച് കൂടുതല്‍ എഴുതാന്‍ ആര്‍ക്കും വാക്കുകള്‍ കൊണ്ട് കഴിയുന്നതല്ല എന്നെന്നിക്ക് തോന്നി ഇതെഴുതിയ സമയത്ത്...!! അത്രക്ക് ആഴമുണ്ടാ ബന്ധങ്ങള്‍ക്കും അതിന്റെ പരപ്പിന്നും.
എന്റെ ശ്രമം ഒരു പരിധി വരെ വിജയമായിരുന്നു എന്ന് നിങ്ങളുടെ വാക്കുകളില്‍ നിന്നറിഞ്ഞു... സന്തോഷം...!! നന്ദി...!
ഇല്ലായ്മയിലും വല്ലായ്മയിലും എന്നും എപ്പോഴും സ്നേഹിച്ചു ഒരുമിച്ചു കഴിയാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.......................
ഒരു മഴ നനഞ്ഞു തോര്‍ത്തിയ സുഖം...
വളരെ നന്നായിരിക്കുന്നു കൂട്ടുകാരാ...
ജയ്മോന് ചക്കാലയില്‍