ഒരിക്കൽ കൂടി ഒരു ഷോർട്ട് ഫിലിൽ എടുക്കാൻ അവസരം ഒരുങ്ങി. കല്യാൺ എപ്പാർക്കി യൂത്ത്, വിക്രോളീയുടേതായി, 9 മിനിറ്റിന്റെ ദൈർഖ്യത്തിൽ ഞങ്ങൾ എടുത്ത ഈ സിനിമയിൽ ഞങ്ങളുടെ വിക്രോളി ഇടവകയിലെ പരമാവധി യുവജനങ്ങ്ക്കേയും പങ്കെടുപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു. കല്യാൺ രൂപത ഈ വർഷം ആതുരസേവനവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ട്, കല്യാൺ എപ്പാർക്കി യൂത്തിനു വേണ്ടിയാണ് ഈ സിനിമ എടുത്തത്. സോഷ്യൽ ഇൻവോൾവ്മെന്റ് ഇൻ ക്രിസ്ത്യൻ യൂത്ത് എന്ന ടോപിക്കിൽ ഞങ്ങൾ എടുത്ത ഈ ഷോർട്ട്ഫിലിം ഒരുപാട് അഭിനന്ദനങ്ങൾക്ക് അർഹമായി എന്നുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇൻഫന്റ് ജീസസ് ചർച്ച് ബാനറിൽ, ഇടവക വികാരി, ഫാ. വിൻസന്റ് കണിമംഗലത്തുകാരൻ നിർമ്മാണം നിർവഹിച്ച്, നിർമ്മിക്കപ്പെട്ട ഈ ചെറുസിനിമയുടെ കഥ, തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ആ സിനിമ നിങ്ങൾക്കിവിടെ കാണാം .
ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം - ജോസ്മോന് വാഴയില്‍