ഞാന്‍ കരയുകയാണ്. മനസിന്റെ വിങ്ങല്‍ കണ്ണു നീരായി പതിക്കുന്നത് എന്തു കൊണ്ടെന്നെഴുതാനാണ് ഞാന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ എനിക്കുമറിയില്ല എന്തുകൊണ്ട് എന്ന്. ഇന്ന് എനിക്ക് (ഫെബ്രുവരി 27) ഇരുപത്തീയെട്ട് വയസ് പൂര്‍ത്തിയായി. നീണ്ട ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കൊണ്ട് ഞാനെന്ത് നേടി എന്നൊന്ന് തിരിഞ്ഞു നോക്കുമ്പോളാണീ വിങ്ങല്‍... കടന്നു പോയ മധുരനൊമ്പരങ്ങളുടെതായ സമ്മിശ്ര പാതയിലൂടെ മനസുകൊണ്ട് ഒരു ഫ്ലാഷ് ബാക് യാത്ര. മനസിനല്ലേ കഴിയൂ ഇന്നലെകളിലേക്ക് തിരിഞ്ഞു നടക്കാന്‍.....!! കുടുംബം, വീട്, എന്നൊക്കെ ചിന്തിക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണ് എന്നാണ് എനിക്കു തോന്നിയുട്ടുള്ളത്. അല്ലാ... ഞാന്‍ ഭാഗ്യവാന്‍ തന്നെയാണ്. അമ്മയുടെ കൈയില്‍ പിടിച്ചുള്ള പള്ളിയില്‍ പോക്ക്. അപ്പച്ചന്റെ തോളത്തിരുന്നുള്ള പെരുന്നാള്‍ - ഉത്സവപരിപാടികള്‍ക്കുള്ള യാത്ര. ചെണ്ട കൊട്ടു കാണാന്‍ എവിടെയും അപ്പച്ചന്‍ എന്നെ തോളത്തിരുത്തി കൊണ്ടൂ പോകുമായിരുന്നു. തിടനാട് പള്ളിപ്പെരുന്നാള്‍ മുതല്‍ പാതാഴ ആറാട്ട് വരെ. അപ്പച്ചന്‍ പള്ളിയീലേക്ക് വേണ്ടിയോ അല്ലെങ്കില്‍ ഏതെങ്കിലും നാടകങ്ങള്‍ക്ക് വേണ്ടിയോ മേക്കപ്പ് സാധനസാമഗരികള്‍ ഉണ്ടാക്കുമ്പോള്‍ ഞാനുണ്ടാവും അടുത്ത് ഇ...
ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം - ജോസ്മോന് വാഴയില്‍