ഞാനന്ന് മദ്ധ്യപ്രദേശിലാണ്. 8 -അം ക്ലാസില്‍ പഠിക്കണ കാലത്താണ് വീട്ടുകാര്‍ക്ക് മനസിലായത് എന്റെ പോക്ക് അത്ര ശരിയല്ലാന്ന്. അങ്ങനാണ് കുറ്റീം പറിച്ച് മദ്ധ്യപ്രദേശിലേക്ക് കെട്ട് കെട്ടണത്. അക്കഥയൊക്കെ ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ. അന്ന് നാട്ടിലായിരുന്നപ്പോ മെയിന്‍ പരിപാടി അമ്മ തയിക്കണതിന്റെ പൈസ അമ്മ അറിയാതെ വാങ്ങിച്ചിട്ട്, ആ പൈസാ കൊണ്ട് സിനിമ കാണാലായിരുന്നു. ക്ലാസ് കളഞ്ഞാണ് ഈ സിനിമാ കാണല്‍ എന്നത് പ്രത്യേകം പറയേണ്ടതില്ലാല്ലോ. പിന്നെ പിന്നെ അമ്മയും അമ്മയോടൊപ്പം നാട്ടുകാരും വീട്ടുകാരും അറിഞ്ഞു തുടങ്ങി ഞാനത്ര ശരിയല്ലാന്ന്. പലരും കള്ളന്‍ എന്നു വരെ രഹസ്യമായി മുദ്ര കുത്തിയ നേരത്ത് ഞാന്‍ നാട്ടില്‍ നിന്നും പോന്നു. എന്നാലും മദ്ധ്യപ്രദേശിനു വണ്ടി കയറുമ്പോള്‍ വീട്ടിലുള്ളവരുടെ മനസില്‍ ചെറിയ ഒരു കള്ളന്റെ മുഖമായിരുന്നു എനിക്ക്. എന്തായാലും ഞാന്‍ അങ്ങനെ മദ്ധ്യപ്രദേശില്‍ എത്തി. ഞാനവിടെ ചേട്ടന്‍ പഠിപ്പിക്കണ സ്കൂളില്‍ പോയി തുടങ്ങി. കൂട്ടുകാരെ ഒക്കെ കിട്ടി. അവിടെയുള്ളവരുടെ ഇടയില്‍ എനിക്ക് നല്ല സ്ഥനമായിരുന്നു. ചേട്ടനു കിട്ടുന്ന ബഹുമാനത്തിന്റെ ഒരു ഭാഗമായിരുന്നു അതും. അന്ന് അവിടെ സ്കൂള്‍ കോമ്പൌണ്ടില്‍ റ്റി.വി. ഉള്ളവര്‍...
ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം - ജോസ്മോന് വാഴയില്‍