ജോബി... ജോബിക്കുട്ടന്‍ എന്നു വിളിക്കുന്ന ജോബി...!!! അവനെനിക്ക് സ്വന്തം ചേട്ടനായിരുന്നു...! അതിലേറെ ഒരു സുഹൃത്തായിരുന്നു...! എനിക്കവനും അവന് ഞാനും മനസാക്ഷി സൂക്ഷിപ്പുകാരായിരുന്നു...! അവന് രണ്ട് ഇളയ പങ്ങമ്മാരുണ്ട്... കുഞ്ഞുമാളിയും മുത്തും (മുത്ത് ഇപ്പോള്‍ കന്യാസ്ത്രീയായി) എന്ന് ഞങ്ങള്‍ വിളിക്കും...! അവന്റെ പപ്പാ, അതായത് എന്റെ അമ്മാവന്‍... ജോണിയച്ചന്‍ എന്ന് ഞാന്‍ വിളിക്കുന്ന ജോണി പടിഞ്ഞാറിടത്ത്... പിന്നെ അവന്റെ മമ്മി.., എന്റെ അമ്മായി... ഒത്തിരി സ്നേഹിക്കാനറിയാവുന്ന ഒരു നല്ല കൂട്ടുകാരിയെപോലെ ആയിരുന്നു അമ്മായി. മൂലമറ്റത്തിനടുത്ത് കാഞ്ഞാറാണ് ജോബിയുടെ വീട്. അവധിക്കാലം വന്നാല്‍ എന്‍റെ കൂടുതല്‍ ദിവസങ്ങളും അവിടെയായിരിക്കും... അല്ലെങ്കില്‍ ജോബി എന്റെ വീട്ടിലേക്ക് വരും...!! ഓണവും ക്രിസ്തുമസും വലിയ അവധിയുമൊക്കെ ഞങ്ങള്‍ ഒരുമിച്ച് കടന്നു പോന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയില്‍ ഞാന്‍ മദ്ധ്യപ്രദേശിലെത്തി. അവന്‍ സ്വന്തമായി ഒരു ഓട്ടോ റിക്ഷാ വാങ്ങി അതുമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു വിജയക്കൊടി പാറിക്കാനൊന്നും അവന് അ ഓട്ടോ കൊണ്ട് കഴിഞ്ഞില്ല...!! കൂട്ടുകാരെല്ലാം ഓട്ടോ ഓടിക്കാന...
ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം - ജോസ്മോന് വാഴയില്‍