Skip to main content

Posts

Showing posts from May, 2007

അഹം - ഒരു വിവരണം

ഞാന്‍ ജോസ്മോന്‍ ജോര്‍ജ്ജ് . കേരളത്തിലെ കോട്ടയം ജില്ലയില്‍ തിടനാട് എന്ന കൊച്ച് ഗ്രാമത്തിലെ വാഴയില്‍ കുടുംബത്തില്‍ ജോര്‍ജ്ജ് മേരി ദമ്പതികളുടെ നാലു മക്കളില്‍ നാലാമത്തവനായി ജനിച്ചു. അപ്പച്ചന്‍ (അങ്ങനെയാണ് ഞാന്‍ എന്റെ പിതാമഹനെ വിളിക്കുന്നത്) ഒരു കലാകാരനായിരുന്നു. വിശദമായി പറഞ്ഞാല്‍ ഒരു സകലകലാ വല്ലഭന്‍... ഓയില്‍ പെയിന്റിംഗായിരുന്നു അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ അദ്ദേഹം അത് കൂടാതെ, നാടകങ്ങള്‍ക്ക് പിന്നണിഗായകനായും, ഭാഗവതരായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു നല്ല കൈനോട്ടക്കാരന്‍ കൂടിയായിരുന്നു. പിന്നിട് അദ്ദേഹം റബര്‍ വെട്ടുക എന്ന ജോലി മാത്രമാക്കി... അതിന് കാരണവുമുണ്ടായിരുന്നു....! അമ്മ ..., അമ്മ ഒരു തയ്യല്‍ ടീച്ചര്‍ ആയിരുന്നു. തയ്യല്‍ക്കാരിയായിരുന്നു എന്ന് സിംബളായി പറയാം. അമ്മ ഒത്തിരി പാവമാണ്! ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിതം മാറ്റി വച്ച ഒരമ്മ. ഇടക്ക് അപ്പച്ചന്‍ റ്റൈഫോയിഡ് പനി പിടിച്ച് കലശലായി... മരണത്തെ മുഖാമുഖം കണ്ട്, അന്ത്യകൂദാശ പോലും കൊടുത്തതാണ്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് അപ്പച്ചനെ മുകളിലിരിക്കുന്നവന്‍ ഞങ്ങള്‍ക്ക് തിരിച്ച് തന്നു. അതിനു ശേഷം അപ്പച്ചന് ജോലിക്ക് പോകുക ബുദ്ധിമുട്ടാ...